അഹമ്മദാബാദ്: കാലാകാലങ്ങളായി ബിജെപി കോട്ടയായ ഗുജറാത്ത് പിടിക്കാന്‍ പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനിടെയാണ് ഹര്‍ദിക്കിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നത്. മൂന്നില്‍ ഒന്ന് ഭൂരിപക്ഷത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും എന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞ ട്വീറ്റാണ് പ്രചരിക്കുന്നത്.
2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. ഈ ട്വീറ്റിലെ അബദ്ധമാണ് വലിയ ചര്‍ച്ചക്ക് വഴിവച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നന്ദി പറയുന്നു. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുളള പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടി തുടരും. ഗുജറാത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.
കൂടത്തായി കേസ് വിചാരണ വേളയില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്നു കെ.ജി. സൈമണിന്റെ രഹസ്യറിപ്പോര്‍ട്ട്
2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും. എന്നതാണ് ട്വീറ്റ്. ട്വീറ്റ് ചര്‍ച്ചയായതോടെ രാഹുല്‍ ഗാന്ധിയാണോ ഹര്‍ദിക് പട്ടേലിനെ കണക്ക് പഠിപ്പിച്ചത് എന്ന പരിഹാസവുമായി നിരവധിപേര്‍ രംഗത്തെത്തി. ട്വീറ്റ് വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ വരികയും ചെയ്തതിന് പിറകെ ഹര്‍ദിക് പട്ടേല്‍ ട്വീറ്റിലെ മൂന്നിലൊന്ന് ഭൂരിപക്ഷം എന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിക്കും എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
Post Your Comments