ന്യൂഡല്‍ഹി: പാംഗോഗ് തടാകം, ഡെപ്സാംഗ് മേഖലകളിലെ ചെനയുടെ പിന്മാറ്റം , വീണ്ടും ചൈനയുമായി അജിത് ഡോവലിന്റെ തന്ത്രപരമായി ചര്‍ച്ച. അതിനിടെ കമാന്‍ഡര്‍ തലത്തിലെ ധാരണപ്രകാരം അതിര്‍ത്തിയിലെ ഗാല്‍വന്‍, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ ഇരു സൈന്യങ്ങളും രണ്ടു കിലോമീറ്റര്‍ പിന്‍വാങ്ങി.
ജൂലായ് അഞ്ചിന് ഡോവലും വാംഗ് യിയും തമ്മില്‍ നടന്ന രണ്ടുമണിക്കൂര്‍ ടെലിഫോണ്‍ ചര്‍ച്ചയെ തുടര്‍ന്നാണ് മൂന്ന് സംഘര്‍ഷ മേഖലകളില്‍ സൈനിക പിന്മാറ്റം സാദ്ധ്യമായത്. പ്രകോപനങ്ങള്‍ ഒഴിവാക്കാനായതും നേട്ടമായി. കൂടുതല്‍ മേഖലകളില്‍ സൈനിക പിന്മാറ്റം, അതിര്‍ത്തിയില്‍ സൈനിക സാന്നിദ്ധ്യം കുറയ്ക്കല്‍, പ്രകോപനം ഒഴിവാക്കല്‍, തല്‍സ്ഥിതി നിലനിറുത്തല്‍, നിയന്ത്രണ രേഖ മാനിക്കല്‍ എന്നീ വിഷയങ്ങളിലാകും ഇരുവരും വീണ്ടും ചര്‍ച്ച നടത്തുക.
ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗര്‍ നാല്, ഡെപ്സാംഗ് മേഖലകളില്‍ നിന്ന് ചൈനീസ് പിന്മാറ്റം എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫിംഗര്‍ നാലില്‍ ചൈന സൈനിക സാന്നിദ്ധ്യം കുറച്ചത് ശുഭസൂചകമായി ഇന്ത്യ കാണുന്നു. സൈനിക പിന്മാറ്റം ദിവസങ്ങളെടുത്ത് പൂര്‍ത്തിയാക്കേണ്ട സങ്കീര്‍ണ പ്രക്രിയയാണെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ 25,000ത്തോളം ചൈനീസ് ഭടന്മാര് ഉണ്ടെന്നാണ് വിവരം.
Post Your Comments