KeralaLatest News

വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞ് വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാലുമണിക്കൂർ വരാന്തയിൽ കിടന്നതായി ആരോപണം

പ്രവാസി സമൂഹത്തെ ശത്രുക്കളെ പോലെ കാണുന്ന സര്‍ക്കാര്‍ നിലപാടിന്റെ പ്രതിഫലനമാണ് മൃതദേഹത്തോട് കാണിച്ചിട്ടുള്ള ഈ അനാദരവെന്നും കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ ഗുരുതരമായ അലംഭാവം പ്രതാഷേധാര്‍ഹമാണെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്

നാദാപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞ് വീണ് മരണപ്പെട്ട പ്രവാസിയോട് സര്‍ക്കാര്‍ അധികൃതര്‍ അനാസ്ഥ കാട്ടിയതായി ആരോപണം. രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണം എന്നാണ് പ്രധാന ആരോപണം.വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ കുഴഞ്ഞ് വീണ കുളങ്ങരത്ത് കരീം എന്നയാളെ യഥാസമയം ആശുപ ത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സിനായി ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടും ആംബുലന്‍സ് ലഭ്യമായില്ലെന്ന് പരാതി.

വളയം സി.എച്ച്‌.സി കോംപൗണ്ടില്‍ മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനത്തിലെ അനാവശ്യ സാങ്കേതികത്വം കാരണമാണ് ക്വാറന്‍്റയിനിലുളളയാളെ ആസ്പത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നിഷേധിച്ചത് എന്ന് മുസ്‌ലിം ലീഗും ആരോപിക്കുന്നു. പോലീസ് അനുമതിയില്‍ സ്വകാര്യ വാഹനത്തില്‍ അരമണിക്കൂറിനു ശേഷം രോഗിയെ നാദാപുരം താലൂക്ക് ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനക്കും തുടര്‍ നടപടികള്‍ക്കുമായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ 108 ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ജില്ലാ കൊറോണ സെല്ലുമായി ബന്ധപ്പെട്ടെങ്കിലും ഏറെ കാത്തിരുന്നിട്ടും ആംബുലന്‍സ് ലഭിച്ചില്ല.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആംബുലന്‍സ് ലഭ്യമാവാത്തതിനെ തുടര്‍ന്ന് രണ്ടാമതും ബന്ധപ്പെട്ടെങ്കിലും 108 ആംബുലന്‍സ് ലഭ്യമല്ലെന്നും പെയ്ഡ് ആംബുലന്‍സ് വിട്ടു തരാമെന്നുമാണ് മറുപടി ലഭിച്ചത്.എന്നാല്‍ ഒരു മണിക്കൂറോളം വീണ്ടും കാത്തിരുന്നിട്ടും ആംബുലന്‍സ് എത്താതിരുന്നതിനെ തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ ജില്ലാ കോവിസ് സെല്ലുമായി ബന്ധപ്പെട്ടെങ്കിലും പെയ്ഡ് ആംബുലന്‍സ് ലഭിച്ചിട്ടുണ്ടെന്നും പി.പി.ഇ കിറ്റ് ലഭ്യമല്ലാത്തതിനാലാണ് വരാന്‍ കഴിയാതിരുന്നത് എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്ന് പി.പി.ഇ കിറ്റ് ആസ്പത്രിയില്‍ നിന്ന് ലഭ്യമാക്കാമെന്ന് ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അര്‍ധ രാത്രിയോടെയാണ് സ്വകാര്യ ആംബുലന്‍സ് വിട്ടു നല്‍കിയത്.ആംബുലന്‍സിനായുള്ള കാത്തിരിപ്പുമായി മണിക്കൂറുകള്‍ ബന്ധുക്കളും ജനപ്രതിനിധികളും കാത്തിരിക്കേണ്ടി വന്നപ്പോള്‍ നിരുത്തരവാദപരമായ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഫലമായി നാല് മണിക്കൂര്‍ സമയമാണ് ഒരു മൃതദേഹം ആസ്പത്രി വരാന്തയില്‍ കിടക്കേണ്ടി വന്നത്.

ചൈനയിലെ വുഹാനിൽ വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വെള്ളപ്പൊക്കം ഡാം തുറന്നു വിട്ടതുമൂലം, കൊറോണ വൈറസിന്റെ തെളിവുകൾ നശിപ്പിക്കാനെന്ന് സോഷ്യൽ മീഡിയ

പ്രവാസി സമൂഹത്തെ ശത്രുക്കളെ പോലെ കാണുന്ന സര്‍ക്കാര്‍ നിലപാടിന്റെ പ്രതിഫലനമാണ് മൃതദേഹത്തോട് കാണിച്ചിട്ടുള്ള ഈ അനാദരവെന്നും കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ ഗുരുതരമായ അലംഭാവം പ്രതാഷേധാര്‍ഹമാണെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍ കുറ്റപ്പെടുത്തി.

മൃതദേഹത്തോട് അനാദരവ് കാണിക്കുകയും കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സേവനങ്ങള്‍ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ടി.ടി.കെ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.എം.വി അബ്ദുല്‍ ഹമീദ്, സി.വി കുഞ്ഞബ്ദുല്ല , ഇ അമ്മദ് ഹാജി, പി.പി സാദിഖ്, കോറോത്ത് അഹമ്മദ് ഹാജി, നസീര്‍ വളയം , ഹസ്സന്‍ കുന്നുമ്മല്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button