കാഠ്മണ്ഡു: അധികാരത്തിൽ നിന്നും തന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി. എന്നാൽ ഇതിനുപിന്നിൽ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് നേതാവ് മദൻ ഭണ്ഡാരിയുടെ അറുപത്തൊമ്പതാം ജന്മദിനത്താേടനുബന്ധിച്ച നടന്ന ചടങ്ങിലായിരുന്നു ഒലിയുടെ ആരോപണം.ഇന്ത്യൻ പ്രദേശമായ കാലപാനിയെക്കുറിച്ചുള്ള തർക്കത്തിൽ താൻ തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്നും ഒലി വ്യക്തമാക്കി.
“ഹോട്ടലുകളും എംബസികളും കേന്ദ്രീകരിച്ചാണ് എനിക്കെതിരായ നീക്കങ്ങൾ നടക്കുന്നതെന്നാണ് മനസിലാക്കുന്നത്. എന്നാൽ എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് ഇക്കാര്യം മനസിലാകുന്നുണ്ട്. നേപ്പാളിലെ രാഷ്ട്രീയക്കാരും എന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങിനിൽക്കുകയാണ്.എന്നാൽ എനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട് ” ഒലി ശർമ്മ പറഞ്ഞു.
വീണ്ടും വാക്ക് പാലിച്ചു സുരേഷ് ഗോപി, ഓപ്പറേഷന് ശേഷം അമേയ കണ്ണ് തുറന്നപ്പോൾ കണ്ടത് സര്‍പ്രൈസ്
നേപ്പാൾ ഭരണകക്ഷിയിലും കെ.പി ശർമ്മയ്ക്കെതിരായ എതിർപ്പുകൾ കൂടിവരുന്നതായാണ് റിപ്പോർട്ട്. പാർട്ടി യോഗങ്ങളിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പാർട്ടിയുമായി ആലോചിക്കാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി എല്ലാം ചെയ്യുന്നു എന്നാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഏറ്റവും ശക്തമായ ആരോപണം.
Post Your Comments