തൃശൂര്‍: തൃശൂരില്‍ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്കു രോഗം സ്ഥിരീകരിച്ചത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലിരിക്കെ. പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുള്ള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തര പ്രവൃത്തിക്കായി ഈ മാസം 15ന് എല്‍ ആന്‍ഡ് ടി കമ്പനി പ്രത്യേക ബസില്‍ പശ്ചിമ ബംഗാളില്‍നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളില്‍പെട്ടവരാണിവര്‍. തൊഴിലാളികള്‍ക്കു ഭക്ഷണം എത്തിച്ചു നല്കിയ ആള്‍ക്കും കോവിഡ്.
ബംഗാളില്‍നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കോവിഡ് പോസിറ്റീവായ 12 തൊഴിലാളികള്‍ക്കു ഭക്ഷണമെത്തിച്ചു നല്കിയ വരന്തരപ്പിള്ളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും വന്നതുമുതല്‍ ചാലക്കുടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈറനില് ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാല്‍ കഐസ്ഇബി നിര്‍ദ്ദേശപ്രകാരമാണ് തൊഴിലാളികള്‍ക്കു കോവിഡ് ടെസ്റ്റ് നടത്തിയത്.
കൊവിഡില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി
ശേഷിച്ച 18 പേര് നിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈറനില് തുടരുകയാണ്.കോവിഡിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയില്‍ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി.ആളകലം പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളും. പൊതുസ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചാല്‍ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്കി.
Post Your Comments