കുവൈറ്റ് സിറ്റി : ഇന്ത്യക്കാരായ തടവുകാരെ നാട്ടിലേക്ക് അയച്ച് കുവൈറ്റ്. നാടുകടത്തൽ കേന്ദ്രങ്ങളിലായിരുന്നവരെ 168 പേർ വീതം കുവൈറ്റ് എയർവേയ്സിന്റെ രണ്ട് വിമാനങ്ങളിൽ മധ്യപ്രദേശിലെ ഇൻഡോർ വിമാത്താവളത്തിലേക്കാണ് ബുധനാഴ്ച അയച്ചത്. സംഘത്തിൽ 40ലേറെ മലയാളികളും ഉൾപ്പെടുന്നു.
Also read : ഖത്തറില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1390 പേര്‍ക്ക്
കുവൈറ്റ് സർക്കാരാണ് ഇതിനുള്ള ചിലവ് വഹിക്കുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവരെ അവരുടെ ചെലവിലോ ബന്ധപ്പെട്ട എംബസികളുടെ ചെലവിലോ നാട്ടിൽ എത്തിക്കുന്നതായിരുന്നു രീതി. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസ് നിർത്തലാക്കിയതോടെയാണ് സർക്കാർ ചെലവിൽ അത്തരക്കാരെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നത്. അതിനിടെ പൊതുമാപ്പ് നേടിയ ആറായിരത്തോളം ഇന്ത്യക്കാരുടെ യാത്ര സംബന്ധിച്ച ആശങ്ക തുടരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments