ന്യൂഡല്‍ഹി : പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ച ഇന്ത്യയുടെ ഭൂപ്രദേശം ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നു. പാക്ക് അധിനിവേശ കശ്മീരിലെ മിര്‍സാപുര്‍, മുസഫറാബാദ്, ഗില്‍ജിത്ത് എന്നിവിടങ്ങളിലെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രൈം ടൈം വാര്‍ത്താ ബുള്ളറ്റിനുകളില്‍ പ്രക്ഷേപണം ചെയ്ത് ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും. വേനല്‍ക്കാലത്തെ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മുഴുവന്‍ പ്രദേശങ്ങളില്‍നിന്നുമുള്ള സമഗ്രമായ കാലാവസ്ഥാ കവറേജാണു ലക്ഷ്യമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read Also : വന്ദേഭാരത് ദൗദ്യം : പ്രവാസികളെ സ്വീകരിയ്ക്കാന്‍ സംസ്ഥാന തലസ്ഥാനം ഒരുങ്ങി : ദോഹ-തിരുവനന്തപുരം വിമാനം ഞായറാഴ്ച
ദിവസവും രാവിലെയും വൈകിട്ടുമാണു ഡിഡി ന്യൂസ് ബുള്ളറ്റിനുകളില്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുള്ളത്. പ്രധാന ബുള്ളറ്റിനുകളിലെല്ലാം ഓള്‍ ഇന്ത്യ റേഡിയോ കാലാവസ്ഥ വിവരങ്ങള്‍ നല്‍കും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗില്‍ജിത്ത് മുതല്‍ ഗുവാഹത്തി വരെയും ബാള്‍ട്ടിസ്ഥാന്‍ മുതല്‍ പോര്‍ട്ട് ബ്ലയര്‍ വരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ ചെറിയ വിശദാംശങ്ങളും ഈ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുമെന്നു പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
അടുത്തിടെ ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാനില്‍ പാക്ക് സുപ്രീം കോടതി തിരഞ്ഞെടുപ്പ് അനുവദിച്ചിരുന്നു. ഇന്ത്യ ഇതിനോടു ശക്തമായാണു പ്രതികരിച്ചത്.
Post Your Comments