ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് മതസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശവുമായി യുവതി. ഡൽഹിയിലെ നെഹ്റു വിഹാറിലെ നവ് ദുർഗ ക്ഷേത്രം ശുദ്ധീകരിച്ചത് ഇമ്രാന സൈഫി എന്ന 32 കാരിയാണ്. സമീപപ്രദേശത്തെ ക്ഷേത്രങ്ങളും മോസ്കുകളും ഗുരുദ്വാരകളും എല്ലാം അണുനാശിനി ഉപയോഗിച്ച് ഇമ്രാന ശുദ്ധിയാക്കി കഴിഞ്ഞു. റമദാനിൽ വ്രതാനിഷ്ഠാനത്തിലാണെങ്കിലും തന്റെ ജോലി ചെയ്യുന്നതിൽ ഇവർ വീഴ്ച വരുത്തിയില്ല. ക്ഷേത്രത്തിന് അകവും പുറവും ശുദ്ധീകരിക്കാൻ പൂർണ മനസോടെ പുരോഹിതരും സഹായം വാഗ്ദാനം ചെയ്തിരുന്നു.
Read also: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കോവിഡ് രോഗം ഉണ്ടെന്ന് തമിഴ്നാട്
കോവിഡ് 19 പൊട്ടി പുറപ്പെട്ടപ്പോൾ ‘കൊറോണ വാരിയേഴ്സ്’ എന്ന പേരിൽ സ്വന്തമായി ഇമ്രാന ഒരു ടീം ഉണ്ടാക്കിയിരുന്നു. പ്രദേശത്തെ മൂന്ന് സ്ത്രീകളെ കൂടി ചേർത്ത് രൂപീകരിച്ച സംഘം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ഇമ്രാനയുടെ ഭർത്താവ് നിയാമത് പ്ലംബർ ആണ്. കോവിഡ് കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഇരുവരും.
Post Your Comments