KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് ആശുപത്രികൾക്ക് മുകളിലൂടെ വ്യോമസേന പൂക്കൾ വിതറി; ആത്മ വിശ്വാസത്തോടെ പോരാളികളായ ആരോഗ്യ പ്രവർത്തകർ

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ആശുപത്രികൾക്ക് മുകളിലൂടെ പൂക്കൾ വിതറി അഭിവാദ്യമർപ്പിച്ച് ഇന്ത്യൻ വ്യോമ സേന. നിറ പുഞ്ചരികളോടെയാണ് ആരോഗ്യപ്രവർത്തകർ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്. സൈന്യത്തിന്‍റെ ഫ്ലൈ പാസ്സിനു ശേഷം കേരളത്തിലെ പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിച്ചുവെന്നാണ് പലരും പറഞ്ഞത്.

കൊച്ചിയിൽ ആരോ​ഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നാവിക സേന ആദരം ആർപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനവും ആദരിച്ചു. കരേസനയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാനത്തെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ആദരം ആർപ്പിച്ചു. തിരുവനന്തപുരത്തെ കോവിഡ് ആശുപത്രികളായ മെഡിക്കൽ കോളേജിലും ജനറൽ ആളുപത്രികളിലും വ്യോമസേന പുഷ്പവൃഷ്ടി നടത്തി.

മറൈൻ ഡ്രൈവിലെ ആരോഗ്യപ്രവർത്തകരോടുള്ള ആദരം അർപ്പിക്കൽ ചടങ്ങിൽ നാവിക സേനയിലെ വിമാനവും ഹെലികോപ്റ്ററുകളും ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകളും പങ്കെടുത്തു. ഇന്ത്യ സല്യൂട്ട് കൊറോണ വാരിയേഴ്‌സ് എന്ന് എഴുതിയ ബാനറുകളുമായിട്ടാണ് സ്റ്റീം പാസ്റ്റ് നടന്നത്. നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രവർത്തകർക്ക് പൂക്കൾ നൽകി.

മുന്നോട്ടുള്ള ദിവസങ്ങൾക്ക് ഒത്തിരി ആത്മവിശ്വാസം പകർന്ന് നൽകിയെന്നും സംസ്ഥാനത്തെ എല്ലാവരും കൊവിഡ് പ്രതിരോധ പോരാളികളാണെന്നും പൊലീസിന് ആദരം അർപ്പിച്ച കാരസേനയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button