Latest NewsIndia

കൊടും കുറ്റവാളികളെ പോലെ അർണബ് ഗോസ്വാമിയെ 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് മുംബൈ പോലീസ് , പറഞ്ഞതിലുറച്ചു നിൽക്കുന്നെന്ന് അർണാബ്

പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പോലീസിനോട് വ്യക്തമാക്കിയതായും അർണബ് പറഞ്ഞു.ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ഭാഗം ഞാൻ വിശദീകരിച്ചു. അതിൽ അവർ പൂർണ തൃപ്തരാണ്.

മുംബൈ; പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ചതിന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയോട് മുംബൈ പോലീസിന്റെ പ്രതികാര നടപടി. കോൺഗ്രസ് കൂടി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ വൈദ്യുതി മന്ത്രിയുടെ പരാതിയിലാണ് അർണബിനെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് വിളിപ്പിച്ചതിനാൽ തിങ്കളാഴ്ച രാവിലെയാണ് അർണബ് സ്റ്റേഷനിൽ എത്തിയത്.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ അർണബിനെതിരെ കോൺഗ്രസ് പ്രവർത്തകരും പലയിടങ്ങളിലായി കേസ് കൊടുത്തിരുന്നു. എന്നാൽ സുപ്രീം കോടതിയെ സമീപിച്ച അര്ണാബിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കേസ് മുംബൈ പോലീസിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അർണബിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ 9.30 ഓടെ കോടതിയിൽ ഹാജരായി.നിരവധി ചോദ്യങ്ങൾ അർണബിനോട് പോലീസ് ചോദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കന്തവാല പറഞ്ഞു.പാൽഘർ വിഷയം സംബന്ധിച്ചുള്ള ചാനൽ ചർച്ച പൂർണമായും അവർ അർണബിനെ കാണിച്ചു.

എന്തൊക്കെ ചോദ്യങ്ങൾ പോലീസ് ചോദിച്ചിട്ടുണ്ടോ അതിനൊക്കെ അദ്ദേഹം മറുപടി നൽകിയിട്ടുണ്ടെന്നും കന്തേവാല പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്ക്കെതിരെ രംഗത്തെത്തിയത്.12 മണിക്കൂറാണ് തന്നെ കേസ് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തതെന്ന് അർണബ് പത്രകുറിപ്പിൽ വ്യക്തമാക്കി. സോണിയ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്.

ഉമ്മന്‍ചാണ്ടിയെ സ്ത്രീയോട് ചേർത്തു വെച്ച് ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌; പോലീസ്‌ കേസെടുത്തു

പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പോലീസിനോട് വ്യക്തമാക്കിയതായും അർണബ് പറഞ്ഞു.ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ഭാഗം ഞാൻ വിശദീകരിച്ചു. അതിൽ അവർ പൂർണ തൃപ്തരാണ്. അന്വേഷണത്തോട് സഹകരിച്ചതായും അർണബ് പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദമാണോ കേസിന് പിന്നിലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ അതിനെ കുറിച്ചൊന്നും ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ശരിയുടെ ഭാഗത്താണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്.

പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ച് നിൽക്കുന്നു, അർണബ് പറഞ്ഞു.തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരാണെന്നാണ് അര്‍ണബ് ആരോപിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ രണ്ട് പേർക്കും ഇന്ന് ജാമ്യം ലഭിച്ചു. അരുൺ ബൊറാദേ, പതീക് മിശ്ര എന്നിവർക്കാണ് ബോയ്വാദ കോടതി ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button