KeralaLatest NewsNews

രേ‍ാഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയേ‍ാ മെഡിക്കൽ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്ന് നിർദേശം

പാലക്കാട്: കോവിഡ് രേ‍ാഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയേ‍ാ മെഡിക്കൽ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്ന് നിർദേശം. കൂടാതെ മാസ്കുകൾ, കയ്യുറകൾ എന്നിവ വലിച്ചെറിയുന്നതിനെതിരെ കർശന നിയമ നടപടികൾക്കും സർക്കാർ നിർദേശം നൽകി. മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ ഇമേജ് സംസ്കരണ കേന്ദ്രത്തിനു നൽകാമെങ്കിലും അതിനു സൗകര്യമില്ലാത്ത ജില്ലകളിൽ അവ അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്നും മലിനീകരണ നിയന്ത്രണബേ‍ാർഡ് അധികൃതർ വ്യക്തമാക്കി.

Read also: കോഴിക്കോട് മരിച്ച പിഞ്ചുകുഞ്ഞിന് കൊറോണ ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല; കണ്ടെത്താൻ ശ്രമം തുടരുന്നു

ചികിത്സാകേന്ദ്രങ്ങളേ‍ാടു ചേർന്ന് രണ്ടുമീറ്റർ ആഴമുളള കുഴിയെടുത്ത് പകുതി ജൈവാവശിഷ്ടം നിറച്ച് അതിനുമുകളിൽ ചുണ്ണാമ്പും പിന്നെ മണ്ണും ഇട്ട് മൂടണം. ജീവനക്കാരുടെ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റണം. മാലിന്യം സംഭരിക്കുന്ന സംഭരണികളും ബാഗുകളും ഇടയ്ക്കിടെ അണുമുക്തമാണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button