ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയില്‍ റിപ്പോർട്ട് ചെയ്തത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന് എന്ന മുതിര്‍ന്ന വനിതാ ഡോക്ടർ ആണെന്ന് പുതിയ വെളിപ്പെടുത്തല്‍.ചൈനയിലെ വൃദ്ധദമ്പതികളിലാണ് ആദ്യം കണ്ടത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് മറ്റ് രാഷ്ട്രങ്ങളുടെ കണ്ടെത്തൽ.കൊവിഡിന്റെ പ്രാഥമിക സ്രോതസ് സംബന്ധിച്ച് ചൈന ഇതുവരെയും കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആരോപണം നിലനില്‍ക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ചൈനയില്‍നിന്ന് ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ഇത് ആദ്യമായാണ്.ഡിസംബര്‍ 25ന് എത്തിയ രോഗികള്‍ക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്.
എന്നാല്‍ തൊട്ടടുത്ത ദിവസം ഇവരുടെ സി.ടി സ്കാന്‍ ലഭിച്ചപ്പോള്‍ പതിവു രോഗങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ജിക്സിയാന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയോടു പറഞ്ഞു.2003ല്‍ സാര്‍സ് രോഗബാധയുടെ സമയത്ത് വുഹാനില്‍ സംശയമുള്ള രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സി.ടി സ്കാനില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. വൃദ്ധ ദമ്പതിമാരുടെ സി.ടി സ്കാന്‍ പരിശോധിച്ചതിനു പിന്നാലെ ഡോക്ടര്‍ ഇവരുടെ മകന്റെ സി.ടി സ്കാന്‍ കൂടി എടുക്കാന്‍ നിര്‍ദേശിച്ചു.
യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകന് ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാള്‍ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാല്‍ ഇയാളെ നിര്‍ബന്ധിച്ച് സ്കാന്‍ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടര്‍ക്കു മുന്നിലെത്തി. വൃദ്ധ ദമ്പതികളുടെ ശ്വാസകോശത്തില്‍ കണ്ട അതേ അസാധാരണത്വം മകന്റെ പരിശോധനയിലും പ്രകടമായിരുന്നു. ഒരു പകര്‍ച്ചവ്യാധി അല്ലെങ്കില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരേസമയത്ത് ഇത്തരം രോഗലക്ഷണം പ്രകടമാകില്ലെന്ന് ഡോ. ഷാങ് വിലയിരുത്തി.
ഡിസംബര്‍ 27ന് പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ആളിന്റെ സി.ടി സ്കാനിലും സമാന ലക്ഷണങ്ങളാണ് കണ്ടെത്തിയത്. നാലു പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ കണ്ടെത്തി. എന്നാല്‍ പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആകുകയും ചെയ്തു.ഒരു വൈറസ് രോഗം, മിക്കവാറും പടരാന്‍ സാദ്ധ്യതയുള്ളത് കണ്ടെത്തിയതായി ഡിസംബര്‍ 27നു തന്നെ ഡോ. ഷാങ് ആശുപത്രിക്കു റിപ്പോര്‍ട്ട് നല്കി. അവര്‍ അത് ജില്ലയിലെ രോഗപ്രതിരോധ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു.
ചൈനയെയും ലോകത്തെയാകെയും പിടിച്ചുകുലുക്കാന്‍ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല.റിപ്പോര്‍ട്ട് നല്കിയതിനുശേഷം ആശുപത്രിയിലെ ഒരു ഭാഗം അടച്ച് ഈ നാലു രോഗികളെയും പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്വയം പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്കി. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സമാനമായ ശ്വാസകോശ അവസ്ഥയോടെ മൂന്നു രോഗികള്‍ കൂടി എത്തിയതോടെ അധികൃതര്‍ കൂടുതല്‍ ജാഗ്രതയിലായി.
അജ്ഞാത കാരണം കൊണ്ടുണ്ടായ ന്യൂമോണിയ നഗരത്തില്‍ പടര്‍ന്നുപിടിക്കുന്നതായി ഹ്യൂബെ പ്രവിശ്യ സാമൂഹിക സുരക്ഷാ വകുപ്പ് തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 30ന് മുന്നറിയിപ്പു നല്കി. പക്ഷേ, ചൈനയില്‍ രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അപ്പോഴും ചൈന അത് പുറം ലോകം അറിയാതെ മറച്ചുവച്ചു. ഈ മഹാവിപത്തിനെപ്പറ്റി അറിയാതെ.ചൈനയില്‍ നിന്ന് വിദേശത്തേക്കും വിദേശത്ത് നിന്ന് ചൈനയിലേക്കും ആള്ക്കാര് വരികയും പോവുകയും ചെയ്തു. ലോകം മുഴുവന്‍ അപ്പോഴേക്കും അത് പടര്‍ന്നു കഴിഞ്ഞിരുന്നു.
അതേസമയം ഇതെല്ലം ശുദ്ധ കളവാണെന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പക്ഷം. ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ പടര്‍ന്ന കൊറോണ വൈറസിന്റെ ആക്രമണത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് ജീവന് നഷ്ടമായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അമേരിക്കന്‍ മാധ്യമം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നല്ല മറിച്ച് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് അമേരിക്കന്‍ മാദ്ധ്യമമായ ഫോക്സ് ന്യൂസ്. പുതിയെ വിവരങ്ങളും വെളിപ്പെടുത്തലുകളുമായാണ് ഫോക്സ് ന്യൂസ് രംഗത്തെത്തിയത്.
ആവശ്യമായ സുരക്ഷാ കരുതലുകളൊന്നുമില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ഒരാളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചതെന്നാണ് ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നത്. വവ്വാലുകളിലാണ് വൈറസിന്റെ തുടക്കമെന്ന് ചൈന ആവര്‍ത്തിക്കുമ്ബോള്‍ വെറ്റ് മാര്‍ക്കറ്റില്‍ വവ്വാലുകള്‍ വില്പ്പനക്കില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ചൈനയിലെ അമേരിക്കന്‍ എംബസി വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
വൈറസ് കൈവിട്ടു പോയത് ലോകം അറിയാതിരിക്കാന്‍ ചൈന ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ ഇടപെടലാണ് നടത്തിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അമേരിക്കയെ കടത്തിവെട്ടി ലോകത്തെ എല്ലാ വൈറസുകളേയും കണ്ടെത്താനും അതിന്റെ ചികിത്സ കണ്ടുപിടിക്കാനുമുള്ള ചൈനയുടെ ശ്രമമാണ് വൈറസ് പുറത്തെത്താന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ യാതൊരു സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
Post Your Comments