News

രണ്ട് യുവതികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഹൈദരാബാദ്• തെലങ്കാനയില്‍ രണ്ട് യുവതികളെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇവരില്‍ ഒരാളുടെ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ നിലയില്‍ സമീപത്ത് നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. മെഡ്‌ചൽ ജില്ലയിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. 8 വയസുള്ള പെൺകുട്ടിയെ സ്ത്രീകളുടെ മൃതദേഹത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കരിംനഗര്‍ സ്വദേശികളായ അരേകാല സുമതി (25), ശ്രീരാമുല അനുഷ (25), ഇവരുടെ മകള്‍ ഉമാ മഹേശ്വരി (8) എന്നിവരാണ് മരിച്ചതെന്ന് ജവഹര്‍നഗര്‍ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മരങ്ങളിലായാണ് ഇവര്‍ തൂങ്ങിയത്. യുവതികള്‍ ഇരുവരും ജീവനൊടുക്കിയതാവാമെന്നാണ് പോലിസ് നിഗമനം. അതേസമയം, കുട്ടിയുടെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ അനുബന്ധിച്ച് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഇരു സ്ത്രീകളും വൈകിയാണ് വീടുകളില്‍ എത്തിയതെന്ന് സ്ത്രീകളുടെ ഭർത്താക്കന്മാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

വൈകിയതിന് ഭർത്താക്കന്മാർ അവരെ ശകാരിച്ചതായി പോലീസ് പറഞ്ഞു. ഇതാണ് ഇരുവരെയും കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വീടുവിട്ട ഇവര്‍ ചരക്കുവാഹനങ്ങളില്‍ കയറി ഷമീര്‍പേട്ടിലെത്തിയെന്നാണ് വിവരം. അവിടെയെത്തിയ ഒരു പാസ്റ്റര്‍ ഇവരെ പള്ളിയിലേക്ക് കൊണ്ടുപോവുകയും ഞായറാഴ്ച അവിടെ താമസിക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ശിവകുമാര്‍ പറഞ്ഞു. ഇവര്‍ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി കുട്ടിക്ക് നല്‍കുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കുട്ടി മരിച്ചശേഷം യുവതികള്‍ തൂങ്ങിമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button