പട്ന ; ബിഹാറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 60 കോവിഡ് 19 കേസുകളില്‍ മൂന്നിലൊന്നും സിവാന്‍ ജില്ലയിലെ ഒരു കുടുംബത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളില്‍ നിന്നാണ് വൈറസ് ബാധ ആരംഭിച്ചത്. മാര്‍ച്ച് 16ന് തിരിച്ചെത്തിയ ഇയാള്‍ക്ക് ഏപ്രില്‍ നാലിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനിടയില്‍ സിവാനിലെ പല ഭാഗങ്ങളിലും ഇയാള്‍ സഞ്ചരിച്ചിരുന്നു.
കുടുംബത്തിലെ മറ്റു 10 പേരുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബത്തിലെ 22 പേര്‍ക്കു കൂടി പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഇതില്‍ നാലുപേര്‍ സുഖംപ്രാപിച്ചു. ഗ്രാമത്തിലെ മറ്റു രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വൈറസ് നമുക്ക് കാണാന്‍ സാധിക്കാത്ത ശത്രുവാണെന്നും വീടുകളില്‍ തന്നെ കഴിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.
Post Your Comments