USALatest NewsNewsInternational

ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത്. പ്രസിഡന്റിന്റെ സ്ര​വ പ​രി​ശോ​ധ​നാ​ഫലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ കോ​ൺ​ലി അ​റി​യി​ച്ചു. അദ്ദേഹത്തിന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇല്ലെന്നും ആ​രോ​ഗ്യ​വാനാണെന്നും കോ​ൺ​ലി പ​റ​ഞ്ഞു.

വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയിൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് ഹോ​മു​ക​ൾക്കായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പുറത്തിറക്കി. രാ​ജ്യ​ത്തെ 140 ന​ഴ്സിം​ഗ് ഹോ​മു​ക​ളു​ടെ പ​രി​ധി​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി. ന്യൂ​യോ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗം​പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഒ​രാ​ള്‍​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇ​തു​വ​രെ 242,182 പേ​രി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 5,911 പേ​ർ​ മരണപെട്ടു. 9,001 പേ​ർ സു​ഖം പ്രാ​പി​ച്ചു.

കഴിഞ്ഞ ദിവസം അമേരിക്കയ്ക്ക് സഹായവുമായി റഷ്യ രംഗത്തെത്തിയിരുന്നു. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വസ്തുക്കളാണ് അ​മേ​രി​ക്ക​യ്ക്ക് കൈമാറിയത്. റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​ന്‍റ​നോ​വ് എ​എ​ൻ24 എ​ന്ന വിമാനം ന്യൂ​യോ​ർ​ക്കി​ലൈ ജ​ഐ​ഫ്കെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​തി​രോ​ധ കി​റ്റു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ മ​രു​ന്നു​കളും കൈമാറിയ ശേഷം മടങ്ങിയിരുന്നു.

Also read : രാജ്യത്തെ കോവിഡ് പ്രതിരോധം : പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേയ്്ക്ക് കോടികള്‍ സംഭാവന നല്‍കി ഐഎസ്ആര്‍ഒയും

യു​എ​ഇ​യി​ൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാ​ഴാ​ഴ്ച 210 പേ​ർ​ക്കു കൂ​ടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു.വെന്നാണ് റിപ്പോർട്ട്. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് അനുസരിച്ച് 1024 പേ​ർ​ക്കാ​ണ് യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്നത്. അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 96 ആ​യെന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

Also read : പ്രതിസന്ധികളില്‍ രാജ്യത്തിന് തുണയായി ഇന്ത്യയുടെ ‘ജെയിംസ് ബോണ്ട്’ ഡോവല്‍ മാജിക്

കുവൈറ്റിൽ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ​കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ, 14 ഇ​ന്ത്യ​ക്കാ​രിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇ​തോ​ടെ കൊ​വിഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 74ആ​യി ഉയർന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 342 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ലീ​ബ്, മ​ഹ​ബൂ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പ്ര​ത്യേ​ക​സേ​ന ഏ​റ്റെ​ടു​ത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button