റിയാദ്: മിഡിൽ ഈസ്റ്റ് പര്യടനം പൂർത്തിയാക്കി പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയിലേക്ക് മടങ്ങി. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ബൈഡൻ മടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ബൈഡൻ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയത്.
Read Also: ഓൺലൈൻ റമ്മിയ്ക്ക് അടിമ: 20 ലക്ഷത്തോളം രൂപയുടെ ബാധ്യത, പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് ബൈഡൻ രാജ്യത്തെത്തിയത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയ ബൈഡനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ സൗദി സ്ഥാനപതി റിമ ബിൻത്ത് ബന്ദറും ചേർന്നാണ് രാജ്യത്തേക്ക് സ്വീകരിച്ചത്.
സൗദിയിലെ യു എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിൻ സ്ട്രോങ്, ജിദ്ദയിലെ യു എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി വിമാനത്താവളത്തിലെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജോ ബൈഡൻ സൗദി സന്ദർശിക്കാനെത്തിയത്. ജിദ്ദയിൽ എത്തിയ ബൈഡൻ സൗദി ഭരണാധികാരി സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹം വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
Read Also: ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു: 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments