Latest NewsNewsIndia

കോവിഡ് 19 ബാധിച്ച് 25കാരന്‍ മരിച്ചു ; മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

ലക്‌നൗ: കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ 25കാരന്‍ മരിച്ചു. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. ബസ്തി സ്വദേശിയായ യുവാവാണ് മരിച്ചത്. യുവാവ് മഹാരാഷ്ട്രക്ക് പോയ വിവരം മറച്ചുവച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം ആന്ധ്രാ പ്രദേശില്‍ 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഇതോടെ സംസ്ഥാനത്ത് 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ എട്ട് പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ 82 പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ പുതുതായി 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 320 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button