സൗദി: പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു. 70 ശതമാനം സ്വദേശികളെ ജോലിക്കു വയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിരവധി വിദേശികള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമാകുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും സ്വദേശീവത്കണത്തില് ഇളവുള്ള സ്ഥാപനങ്ങളെ കുറിച്ചും പദ്ധതി സംബന്ധമായ വിശദാംശങ്ങളും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും സൗദി തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജി അറിയിച്ചു.
കോഫി, ചായ, തേന്‍, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങള്‍, വെള്ളം, സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രൂട്ട്സ്, പച്ചക്കറി, ഈന്തപ്പഴം ധാന്യങ്ങള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗിഫ്റ്റ് സാധനങ്ങള്‍, കൈത്തറി വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, മത്സ്യം, മാംസം, മുട്ട, പാല്, ഓയില്‍, സോപ്പ്, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ 70 ശതമാനം സ്വദേശീവത്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം. ഈ മേഖലകളിലെ റീട്ടെയില്‍ ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments