Kerala

ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകൾ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കുറ്റമറ്റ രീതിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവം ധാരാളമുണ്ട്. അതു തുടരണം. നല്ല ചൂട് അനുഭവപ്പെടുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല പ്ലാസ്റ്റിക് രഹിതമാക്കാൻ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read also: യുഎഇയിലെ നഴ്‍സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ അവധി

യോഗത്തിൽ ഓരോ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ വിവരിച്ചു. 2.8 കോടി രൂപയാണ് പൊങ്കാലയുടെ ഒരുക്കങ്ങൾക്കായി അനുവദിച്ചത്. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 200 വോളന്റിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭ 3500 ജീവനക്കാരെ വിന്യസിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ 500 ഗ്രീൻ ആർമി അംഗങ്ങൾ നേതൃത്വം നൽകും. 10,000 സ്റ്റീൽ ഗ്ലാസുകളും 3,000 പ്ലേറ്റുകളും ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നഗരത്തിൽ 25 ടാങ്കുകൾ സ്ഥാപിക്കുകയും ടാങ്കറുകളിൽ വെള്ളമെത്തിക്കുകയും ചെയ്യും. 1.5 കോടി രൂപ ചെലവഴിച്ചാണ് 32 നഗരസഭാ വാർഡുകൾ നവീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button