കാസര്‍കോട്: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന് ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 – 2013 അധ്യായന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എല്‍ പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വര്‍ഷവും മറ്റൊരു വകുപ്പില്‍ അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷമായിരിക്കും തടവ്. ശിക്ഷയ്ക്ക് പുറമേ 35,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
Post Your Comments