KeralaLatest NewsNews

വെടിയുണ്ട കാണാതായ സംഭവം; പ്രതികളിൽ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന്റെ പേരും

തിരുവനന്തപുരം: സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും കാട്രിഡ്ജുകളും കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതി. ഗൺമാനായ സനിൽകുമാർ മൂന്നാം പ്രതിയാണ്. ഇൻസാസ് 390 കാലി കെയ്സിന്റെ വിവരങ്ങളും റജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അതേസമയം കുറ്റക്കാരനാണെന്നു കണ്ടെത്തുന്നതുവരെ സനിൽകുമാർ ഗൺമാനായി തുടരുമെന്നാണ് മന്ത്രിയുടെ നിലപാട്.

Read also: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം; പ്രതിയുടെ ബാങ്ക് ലോക്കറിൽ സയനൈഡ് ഉണ്ടാകുമെന്ന സംശയത്തിൽ അന്വേഷണം നടത്തിയ പൊലീസിന് തിരിച്ചടി

സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയൻ കമൻഡാൻറിന്റെ പരാതിയിൽ പേരൂർക്കട പൊലീസ് 2019 ഏപ്രിൽ മൂന്നിനാണ് ഐപിസി 403,409, 420,424,468,471 വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. ഹവിൽദാർമാരായ ഗോപകുമാർ, അശോക് കുമാർ, സനിൽ കുമാർ, സതീഷ് കുമാർ, അനീഷ്, ലിയിഷൻ, ബെൽരാജ്, വിനോദ്, റജി ബാലചന്ദ്രൻ, സുധീഷ് കുമാർ, സുരേഷ് കുമാർ എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button