തിരുവനന്തപുരം: കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല. പുതിയ മാറ്റത്തിന് നിര്‍ദ്ദേശമിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വനിതാ പോലീസ് എന്നു വിളിക്കാനാകില്ല. എല്ലാവരും പോലീസുകാര്‍മാത്രം. ഔദ്യോഗികസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.
1995 -നുശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കാകും ഇത് ബാധകമാവുക. വനിതാപോലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995 -നു മുമ്പ് സേനയിലെത്തിയവരും അതിനുശേഷമെത്തിയവരും. മുമ്പ് വനിതാ പോലീസുകാരെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍, വനിതാ എസ്.ഐ., വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി. എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.
Post Your Comments