ന്യൂഡല്‍ഹി: ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാ മസ്ജിദിലെത്തി. ജുമുഅ നമസ്കാരം കഴിഞ്ഞ സമയത്ത് ഭരണഘടനയുമായി ജമാമസ്ജിദില്‍ എത്തിയ ആസാദ് ഭരണഘടനാ വാചകങ്ങള്‍ വായിച്ചു. ഭരണഘടനയുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ആസാദ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 20ന് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാമസ്ജിദില്‍ പ്രക്ഷോഭം നയിച്ചിനെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലായത്.
Read also: ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്കിയപ്പോള് തീസ് ഹസാരി കോടതി നിഷ്കര്‍ഷിച്ച വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ആസാദ് വ്യക്തമാക്കി. രവിദാസ് ക്ഷേത്രം, ഗുരുദ്വാര, ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് ജമാ മസ്ജിദിലെത്തിയത്.
Post Your Comments