KeralaLatest NewsNews

മരടില്‍ സുരക്ഷ ഇരട്ടിയാക്കി ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റുകള്‍ക്ക് സമീപം സുരക്ഷ ശക്തമാക്കി. ഈ മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പോലീസ് നിരോധിച്ചു. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചു.

read also : മരട് ഫ്‌ളാറ്റ് മഹാ സ്ഫോടനം: സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിൽ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്

നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പോലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും.

നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കുമുണ്ട്. നാളെ കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും.

നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ് മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button