ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ അക്രമത്തിനുപിന്നില്‍ കോണ്‍ഗ്രസിന്റെ ചെറുചെറു കുറ്റവാളിസംഘങ്ങളാണ്. ഈ സംഘത്തിന് തിരഞ്ഞെടുപ്പിലൂടെ തലസ്ഥാനത്തെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്തപ്പോൾ പ്രതിപക്ഷനേതാക്കള്‍ ഒന്നും പറഞ്ഞില്ല. എന്നാൽ പാര്‍ലമെന്റിനു പുറത്തെത്തിയപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പൗരത്വനിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments