KeralaIndia

ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് 2 തവണ നൽകി: സർക്കാർ എന്ത് ചെയ്തു? ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് വയനാട്ടിലെ ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു.

സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു. വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം ഉണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button