ശ്രീനഗര്‍: കാശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോള്‍ മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ഇത്. നിരവധി ആളുകളെ വീട്ടുതടങ്കലില്‍ നിന്നും കരുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിച്ചുകഴിഞ്ഞു.
ALSO READ: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്‌തു; എഴുത്തുകാരി അരുന്ധതി റോയ്‌ക്കെതിരെ പരാതി
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്‍ആര്‍സി എന്ന് പറയുന്നത് പതിവായി നടക്കുന്ന ഒരു പ്രക്രിയയാണെന്നും എന്‍പിആര്‍ സെന്‍സസ് വിപൂലീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരായ വിവേചനമല്ല, അഭയാര്‍ഥികളായവര്‍ക്ക് പൗരത്വം നല്‍കുക എന്നത് മാത്രമാണ് അതിന്റെ ഉദ്ദേശം.
Post Your Comments