ലോക്‌സഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് രീതിയിലാണ് ജനങ്ങൾ കാണുന്നത് എന്നതിന്റെ തെളിവാണ് ജാര്‍ഖണ്ഡിൽ ഇത്തവണ നമ്മൾ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന ഘടകമായി മാറുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബിജെപി നേടിയത്. എന്നാൽ നരേന്ദ്ര മോദി പ്രധാന ഘടകമാകാത്ത ഇടങ്ങളില്‍ ബിജെപി വെല്ലുവിളി നേരിടുന്നു. 2017ല്‍ പഞ്ചാബിലും, ഹിന്ദി ഹൃദയഭൂമികളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലും, അടുത്തിടെ ഹരിയാനയിലും, മഹാരാഷ്ട്രയിലും ഈ സ്ഥിതിയാണ് യാണ് കണ്ടത്.
Read also: ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ധാരണയായി
2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത് നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ്. ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്താനായിരുന്നു ശ്രമം നടന്നത്. ജാര്‍ഖണ്ഡിലും ബിജെപി അതേ അവസ്ഥ ആവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിലും ബിജെപി വന്നാലും ഗുണം ലഭിക്കുമെന്ന കേന്ദ്ര നിലപാട് ജനങ്ങള്‍ സ്വീകരിക്കാൻ തയാറാകുന്നില്ല എന്നാണ് കാണാൻ കഴിയുന്നത്.
Post Your Comments