KeralaLatest NewsNews

ജപ്പാൻ,ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ജപ്പാൻ,ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയും പ്രതിപക്ഷവും രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. താനും രണ്ടു മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നടത്തിയ സന്ദർശനം വിജയമായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വിദേശ പര്യടനം മൂലമുണ്ടായ നേട്ടങ്ങൾ വിവരിക്കുന്നതിനും വിമർശനങ്ങൾക്കു മറുപടി പറയുന്നതിനുമായി മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണും.

Read also: മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ : വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാര്‍

ഹൈക്കോടതി വിമർശനത്തിന് ഇടയാക്കിയ കേരള നാളികേര വികസന കോർപറേഷന്റെ കേസിൽ ആവശ്യമായ പണം അനുവദിക്കാനും മന്ത്രിസഭയിൽ തീരുമാനം ആയിട്ടുണ്ട്. നാളികേര വികസന കോർപറേഷനിൽ നിന്നു സ്വമേധയാ പിരിഞ്ഞു പോയവരുടെ ആനുകൂല്യങ്ങൾ നൽകാത്ത കേസിലാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button