ന്യൂഡല്‍ഹി: തെലങ്കാനയില്‍ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ്. ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളോടും തുറന്ന മനസാണുള്ളത്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് എല്ലാവരും പങ്കെടുക്കുന്ന ചര്‍ച്ച നടത്തണം. ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നും ലോക്സഭയിൽ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് തന്നെ അപമാനമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍. ഏറ്റവും ശക്തമായ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments