UAELatest NewsNews

ദുബായിൽ ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു

ദുബായ് : ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു. 36, 37 വയസ്സുള്ള രണ്ട് എമിറാത്തി യുവാക്കൾക്ക് അഞ്ചു വർഷം തടവ് ശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കേസിൽ പാക്ക് സ്വദേശിയായ ഒരാൾ ഉൾപ്പെടെ രണ്ടു പേരെ കൂടെ പിടികൂടാനുണ്ട്. 2019 മേയിൽ ബനിയാസിൽ ഇന്ത്യക്കാരൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുവച്ചായിരുന്നു തട്ടിപ്പ്. അബുദാബിയിലെ ഒരു വില്ലയിലേക്ക് തട്ടിക്കൊണ്ടുപോയി 1.7 ദശലക്ഷം ദിർഹ ( ഏതാണ്ട് മൂന്നു കോടിയിൽ അധികം രൂപ)മാണ് പ്രതികൾ തട്ടിയെടുത്തത്.

Also read : വാട്‌സ്‌ആപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം അധികൃതർ

ഇന്ത്യക്കാരന്റെ സുഹൃത്ത് സംഭവം അറിഞ്ഞ ഉടൻ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ശേഷം പണം കവർന്ന് സംഘം തിരികെ വരുമ്പോൾ തന്നെ ദുബായ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ വലയിലാക്കിയത്. രണ്ടാമത്തെ പ്രതിയുടെ കൈവശം ഇയാളുടെ പണത്തിന്റെ വീതമുണ്ടായിരുന്നുവെന്നു രേഖകൾ വ്യക്തമാക്കുന്നു. പാക്ക് സ്വദേശിയാണ് പണത്തെ കുറിച്ചുള്ള വിവരം നൽകിയതെന്നും, തട്ടിയെടുത്ത പണം തുല്യമായി വീതിക്കാനായിരുന്നു തീരുമാനമെന്നും സ്വദേശികളായ പ്രതികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button