KeralaLatest NewsNews

പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗവും ചുമതലയേറ്റു

തിരുവനന്തപുരം•തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബോർഡ് പ്രസിഡൻറായിരുന്ന എ. പത്മകുമാറിന്റെയും അംഗം കെ.പി. ശങ്കരദാസിന്റെയും ഭരണസമിതിയിലെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ച ഒഴിവിലാണ് പുതിയ പ്രസിഡൻറും അംഗവും ചുമതലയേറ്റത്.

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ, ദേവസ്വം കമ്മീഷണർ എം. ഹർഷൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ, സ്ഥാനമൊഴിയുന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, സ്ഥാനമൊഴിയുന്ന അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുൻ ദേവസ്വം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button