Latest NewsKeralaNews

ക്ഷേത്രത്തില്‍ കായിക പരിശീനം: ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസെടുത്തു

കൊച്ചി•കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ആയുധ പരിശീലനം നടത്തിയ 30 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബോര്‍ഡിന്റെ അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് കേസെടുത്തത്. ദേവസ്വത്തി​​ന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കായികപരിശീലനം നടത്താൻ ബോർഡി​​ന്റെ അനുമതി വേണമെന്നാണ് വ്യവസ്​ഥ.

മരട് തിരു അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തില്‍ കായിക പരിശീലനം നടത്തിയവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ കായിക പരിശീലനം നടത്തിയ ആര്‍.എസ്.എസുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് എത്തിയില്ല. തുടര്‍ന്ന് സി.ഐയെ വിവരമറിയിയ്ക്കുകയും എറണാകുളം സൗത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആർ.എസ്.എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച്​ കണ്ടാലറിയാവുന്ന 30 പേർക്കേതി​െര കേസെടുക്കുകയായിരുന്നു.

നേരത്തെ, കായിക പരിശീലനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കായിക പരിശീലനം നിരോധിച്ചുകൊണ്ട് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ഇത് ക്ഷേത്രത്തിന് മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് നാളായി നിര്‍ത്തി വച്ചിരുന്ന പരിശീലനം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്.

ക്ഷേത്രനട അടച്ചശേഷം രാത്രി നടക്കുന്ന പരിശീലനങ്ങൾക്ക് പുറമേനിന്നുള്ളവരാണ് എത്തിയിരുന്നത്. വെള്ളിയാഴ്ച വീണ്ടും പരിശീലനത്തിനെത്തിയ പ്രവര്‍ത്തകരെ നാട്ടുകാര്‍ സംഘടിച്ച് തടയാനെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

ആര്‍.എസ്.എസ് കായിക പരിശീലനത്തെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ദേവസ്വം ക്ഷേത്രങ്ങളില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കില്ലെന്നും നിരീക്ഷണം തുടരുമെന്നും സി.പി.ഐ.എം പ്രാദേശിക നേതൃത്വവും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button