മുംബൈ: വാഹന പ്രേമികളെ ആവേശത്തിലാഴ്ത്താനൊരുങ്ങി ജാവ അടുത്ത മാസം വിപണിയില്‍ എത്തുന്നു. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകളുടെ വിജയത്തിന് പിന്നാലെ ഏറ്റവും പുതിയ മോഡലായ പെരാക് ഈ മാസം 15ന് വിപണിയിലെത്തും. 334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ് വാഹനത്തിന് കരത്തേകുക. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വീതിയുള്ള ടയറുകളാണുള്ളത്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ജാവ ബൈക്കുകളിലെ കരുത്തനാണ് പെരാക്. ഒറ്റനോട്ടത്തില്‍ ജാവയുടെ പരിഷ്‌കൃത രൂപമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനാണ് പെരാകിന് നല്‍കിയിരിക്കുന്നത്.
ആറ് സ്പീഡ് ട്രാന്‍സ്മിഷനില്‍ പുറത്തിറങ്ങുന്ന പെരാക് സിംഗിള്‍ സീറ്റ് വാഹനമാണ്. മാറ്റ് പെയ്ന്റ് ഫിനിഷും ചെറിയ എക്‌സ്‌ഹോസ്റ്റും പെരാക്കിനെ കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് ജാവ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: ദുബായിയിൽ, പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു
ഏകദേശം 1.89 ലക്ഷം രൂപയാണ് പെരാക്കിന് പ്രതീക്ഷിക്കുന്നത്. ബിഎസ് 6 നിലവാരത്തില്‍ അവതരിപ്പിക്കുന്ന 334 സിസി എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കും.
Post Your Comments