ഇന്ത്യൻ വാഹന വിപണിയിൽ 25 വർഷം പിന്നിട്ട് ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. 1998- ലാണ് ടാറ്റാ മോട്ടോഴ്സ് ആദ്യമായി ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങിയത്. 25 വർഷം പിന്നിടുമ്പോൾ വിവിധ മോഡലുകൾ ഉൾപ്പെടെ മൊത്തം 50 ലക്ഷം വാഹനങ്ങളാണ് ടാറ്റാ മോട്ടേഴ്സ് വിപണിയിൽ എത്തിച്ചത്. 25-ാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന ആഘോഷ പരിപാടികൾ ടാറ്റാ മോട്ടോഴ്സ് ആസൂത്രണം ചെയ്തിട്ടുണ്ട്.
മോഡലുകളിലെ വൈവിധ്യങ്ങളും, ഏറ്റവും മികച്ച ഫീച്ചറുകളും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. 2004- ൽ 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ടാറ്റാ മോട്ടേഴ്സ് ഉൽപ്പാദിപ്പിച്ചത്. 2010- ൽ 20 ലക്ഷം വാഹനങ്ങളും, 2015- ൽ 30 ലക്ഷം വാഹനങ്ങളും ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 2020- ന് ശേഷമാണ് 50 ലക്ഷം വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാൻ ടാറ്റാ മോട്ടോഴ്സിന് സാധിച്ചത്. കോവിഡ് മഹാമാരി കാലയളവിൽ നിലനിന്നിരുന്ന വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് ടാറ്റാ മോട്ടോഴ്സ് മുന്നേറിയത്. ഇക്കാലയളവിൽ സെമി കണ്ടക്ടറുകളുടെ ക്ഷാമം വൻ തോതിൽ നേരിട്ടിരുന്നു.
Also Read: മുപ്പതിൽപ്പരം മോഷണക്കേസുകളിലെ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Post Your Comments