ന്യൂഡല്‍ഹി: അയോധ്യവിധിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് എല്‍ കെ അദ്വാനി.സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ്.
രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നൽകാൻ അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു. മുസ്ലീം പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.
അതെ സമയം ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അയോദ്ധ്യ കേസിലെ വിധി കൊണ്ട് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതിവിധി ആരുടെയും വിജയവും പരാജയവും ആയി കാണരുതെന്നും സമാധാനവും ഒരുമയും ജയിക്കട്ടയെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Post Your Comments