എറണാകുളത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു വലിച്ചെറിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചത്. ബംഗാൾ സ്വദേശിയായ ഇയാൾ അറ്റുപോയ ലിംഗം തൊട്ടടുത്ത് കാടുപിടിച്ചു കിടക്കുന്ന പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയിക്കുന്നത്. പ്രകോപനത്തിന് കാരണം എന്താണെന്നും വ്യക്തമല്ല.
അതെ സമയം സംഭവം കണ്ടു ജനങ്ങൾ പരിഭ്രാന്തരാകുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡെത്തിയാണ് യുവാവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.ഇയാള്‍ മുറിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞ എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അരയില്‍ കേബിള്‍ചുറ്റി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ റാം അവിടെ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ വായില്‍ നിന്ന് ബ്ലേഡെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് അപരിചിതമായ ചേഷ്ടകള്‍ കാട്ടിയ ഇയാളെ അനുനയിപ്പിക്കാന്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കും കഴിഞ്ഞില്ല.
Post Your Comments