Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaIndia

നിധിയെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി കബളിപ്പിച്ച പണവുമായി രക്ഷപെടുന്നതിനിടെ നാലംഗ സംഘം അപകടത്തിൽപെട്ടു

തൃശൂർ: നിധിയെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികൾക്ക് മുക്കുപണ്ടം നൽകി ​കബളിപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികൾ തട്ടിയെടുത്തത് നാലു ലക്ഷം രൂപ. കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഇവരിൽ നിന്നും തട്ടിയെടുത്ത പണവുമായി രക്ഷപെടുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളായ നാലം​ഗ സം​ഘം അപകടത്തിൽപെട്ടു.

തൃശൂരിൽ സ്വർണ ഇടപാടിനായി അസം അവിടെ വച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. 6 പേരും കാറിൽ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുൻകൂറായി 4 ലക്ഷം നൽകാമെന്നും സ്വർണം വിറ്റ ശേഷം ബാക്കി തുക നൽകാമെന്നും കരാറായി. 4 ലക്ഷം രൂപ കയ്യിൽ കിട്ടിയാൽ മാത്രമേ നിധിയിലെ സ്വർണം നൽകൂ എന്നും പറഞ്ഞു.

അങ്ങനെ തുക കൈക്കലാക്കി സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറി. ഈ സമയത്ത് മലയാളികൾ ലഭിച്ച ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിൻ എത്തിയപ്പോഴേക്കും അവർ ഇരുളിൽ മറഞ്ഞു.

തുടർന്നാണു രാജേഷ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.പണവുമായി രക്ഷപെടുന്നതിനിടെയാണ് നാൽവർ സംഘം അപകടത്തിൽപെടുന്നത്. പരുക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടെങ്കിലും ഇവർ പെരുമ്പാവൂരിൽ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു.

ഇതിലൊരാൾ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടർന്നു പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്തെന്നുമാണു സൂചന. മറ്റു 3 പേരും അവിടെ നിന്നു കടന്നു. തുടർന്നു കേരളത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ 4 പേർ രാത്രി പുഴയിൽ വീണതായി റെയിൽവേയുടെ അറിയിപ്പു ലഭിച്ചതോടെ പുഴയിലും കരയിലും അവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button