കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയര്‍ന്ന ‘അര്‍ബന്‍ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സംഘം നുഴഞ്ഞു കയറിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. തീവ്ര ഇടത് സ്വഭാവമുള്ള ഏതാനും ജനാധിപത്യ സംഘടനകളിലൂടെയാണ് ഇവര്‍ യുവാക്കളെ കണ്ടെത്തുക.
സംഘടനകള്‍ക്ക് ഇതേക്കുറിച്ച് വിവരമുണ്ടാകണമെന്നില്ല. പാലക്കാട്, കോഴിക്കോട്, കൊച്ചി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്സാപ്പിലും ടെലിഗ്രാമിലും ഇവര്‍ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു.കാട്ടിലെ മാവോയിസ്റ്റുകളെപ്പോലെ സംഘടനാ സംവിധാനം ഇവര്‍ക്കില്ല. പാലക്കാട്ടും വയനാട്ടിലും 3 തവണയും എറണാകുളത്ത് 2 തവണയും യോഗം ചേര്‍ന്നിട്ടുണ്ട് എന്നും പോലീസ് കണ്ടെത്തി.
അതെ സമയം ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു.എ.പി.എ ചുമത്തേണ്ട കേസല്ല. വിദ്യാര്‍ത്ഥികളായ പ്രതികള്‍ സി.പി.എം അംഗങ്ങളാണ്. ഇവര്‍ക്ക് യാതൊരു ക്രിമിനല്‍ പാശ്ചാത്തലവുമില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടിയെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എന്‍.ഷംസുവും ആവശ്യപ്പെട്ടു.
Post Your Comments