തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പാർട്ടിക്ക് വ്യക്തമായ സാഹചര്യത്തിലാണ് അവരെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാവോയിസ്റ്റുകളല്ലെങ്കിൽ അവർ എന്തിന് മാവോ മുദ്രാവാക്യം മുഴക്കി എന്നാണ് മാധ്യമ പ്രവർത്തകരോട് വാർത്താ സമ്മേളനത്തിൽ കോടിയേരി ചോദിച്ചത്. അവർ സി പി എമ്മിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വരികെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം വിഭാഗത്തിൽ മതമൗലികവാദികൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തിൽ ജമാ അത്തെ ഇസ്ലാമിയും എസ്. ഡി.പി.ഐയും ധ്രുവീകരണത്തിന് ശ്രമിക്കുന്നു. വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തീവ്രവാദശക്തികളെ ഒരേപോലെ എതിര്‍ക്കണമെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.
സിഎജി റിപ്പോർട്ട് പുറത്തുവന്നതിൽ അസാധാരണ നടപടിയുണ്ടായി. സഭയിൽ വരുന്നതിനു മുൻപേ വിവരങ്ങൾ പുറത്തു വന്നുചോർന്നോ എന്ന് പരിശോധിക്കണം. സിഎജി പരസ്യമായി പത്ര സമ്മേളനം നടത്തി.കോടിയേരി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലാണ് കോൺഗ്രസ് പ്രധാന്യം കൊടുക്കുന്നത്. കേന്ദ്രത്തിനെതിരെ സി.പി.എം വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കും. പാചകവാതക വിലവര്‍ധനക്കെതിരെ 18ന് എല്‍.ഡി.എഫ് പ്രതിഷേധം നടത്തും. മനുഷ്യമഹാശൃംഖല വന്‍ വിജയമായിരുന്നുവെന്നും എല്ലാ ജനങ്ങളും പങ്കാളികളായിയെന്നും ഇടത് പക്ഷക്കാരല്ലാത്തവരും പങ്കെടുത്തുവെന്നും കോടിയേരി പറഞ്ഞു.
Post Your Comments