ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ജംഷെഡ്പൂർ പോരാട്ടം. വൈകിട്ട് 07:30നു ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി സീസണിലെ ആദ്യ ജയം തേടിയാണ് മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.
With 2⃣ straight wins under their belt, will @JamshedpurFC continue enjoying home comforts or will @bengalurufc halt their winning run? ?#JAMBEN #HeroISL #LetsFootball #TrueLove pic.twitter.com/GvO6w9sfsm
— Indian Super League (@IndSuperLeague) November 3, 2019
നേരത്തെ നടന്ന രണ്ടു മത്സരങ്ങളും ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ബെംഗളൂരു. രണ്ടു മത്സരങ്ങളിലും വിജയിച്ച് മൂന്നാം ജയം ലക്ഷ്യമിട്ടാണ് ജംഷെഡ്പൂർ എഫ് സി ഇന്ന് പോരാടുക. ആറു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജംഷെഡ്പൂർ.
Also read : ഞെട്ടിക്കുന്ന തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ് : ആദ്യ ജയവുമായി ഹൈദരാബാദ്
Post Your Comments