മുംബൈ: ഐഎസ്എല്ലിൽ ജംഷഡ്‌പൂര്‍ എഫ്സിയ്ക്ക് തകർപ്പൻ ജയം. ലീഗിൽ വമ്പന്മാരായ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി ജംഷഡ്‌പൂര്‍ എഫ്സി സെമിയിലേക്ക് യോഗ്യത നേടി. ഇതാദ്യമായാണ് ജംഷഡ്‌പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജംഷഡ്‌പൂർ ഹൈദരാബാദിനെ തകർത്തത്.
18 മത്സരങ്ങളില്‍ 37 പോയന്‍റുമായി ജംഷഡ്‌പൂരാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 19 കളികളില്‍ 35 പോയന്‍റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹൈദരാബാദ് നേരത്തെ സെമിയിലെത്തിയിരുന്നു. ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജംഷഡ്‌പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍, ജംഷഡ്‌പൂരിന്‍റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായിട്ടാണ് മത്സരം അവസാനിപ്പിച്ചത്.
Read Also:- കോഹ്‌ലിയുടെ 100-ാം ടെസ്റ്റ്: സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമൊരുക്കി ബിസിസിഐ
18 കളികളില്‍ 34 പോയന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ സെമി യോഗ്യതക്ക് തൊട്ടടുത്താണ്. പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് പോരാട്ടം. മുംബൈക്ക് 18 മത്സരങ്ങളിൽ 31 പോയന്‍റും ബ്ലാസ്റ്റേഴ്സിന് 18 കളികളില്‍ 30 പോയന്‍റുമാണുളളത്.
Post Your Comments