Latest NewsNewsIndia

കെ ആര്‍ നാരായണന്റെ 99 -ാം ജന്മവാര്‍ഷിക ദിനം; ആദരമര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന് ആദരമര്‍പ്പിച്ച് ഇന്ത്യൻ പ്രസിഡന്റ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കെ ആര്‍ നാരായണന്റെ 99 -ാം ജന്മവാര്‍ഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാംനാഥ് കോവിന്ദ് പുഷ്പാര്‍ച്ചന നടത്തിയത്. കോച്ചേരില്‍ രാമന്‍ വൈദ്യരുടെയും പാപ്പിയമ്മയുടെ മകനാണ് കെ ആർ നാരായണൻ. ജപ്പാന്‍, തായ്‌ലന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ മലയാളിയാണ് അദ്ദേഹം. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ALSO READ: മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു: ദീപാവലി ആശംസ നേര്‍ന്നത് മരണത്തിന് 2 മണിക്കൂര്‍ മുന്‍പ്

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആസൂത്രണമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1920 ഒക്ടോബര്‍ 27 നാണ് കെആര്‍ നാരായണന്‍ ജനിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button