ചെന്നൈ: അങ്കൻവാഡി ജീവനക്കാരിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി സയനൈഡ് മോഹന് ശിക്ഷ ഒക്ടോബർ 24 നു നടക്കുന്ന വാദത്തിനു ശേഷം വിധിക്കും. ഇത് വരെ പതിനേഴ് കേസുകളിൽ മോഹൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കായിക അധ്യാപകനായിരുന്ന മോഹൻകുമാർ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ.
ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകനായിരുന്നു മോഹൻ കുമാർ (56). ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ രീതി. കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണ് ഒടുവിലത്തെ ശിക്ഷാവിധി. 2007 മെയ് 29നാണ് പൂർണിമയെ ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്.
ALSO READ: മരട് ഫ്ലാറ്റ് വിഷയം: നഷ്ട പരിഹാര സമിതി ശുപാർശ ചെയ്ത പണം ഉടൻ ഫ്ളാറ്റുടമകളുടെ അക്കൗണ്ടിൽ
2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞ് ഇവരെ ബെംഗളൂരുവിൽ എത്തിച്ചു. ഹോട്ടലിൽ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാൻ പോകണമെന്നും ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വയ്ക്കാനും മോഹൻ നിർദേശിച്ചു.
Post Your Comments