അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഭാരതത്തിന്റെ അഭിമാനമായി കൂടുതൽ ഉയരങ്ങളിലേക്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോൾ 26 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇതിനോടകം പ്രതിമ കാണാനെത്തിയതെന്നാണ് ഗുജറാത്ത് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നത്.
2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഈ പ്രതിമ ഗുജറാത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിയത് വളരെ പെട്ടന്നായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥം നിര്‍മിച്ച’ ഏകതാ പ്രതിമ’ ഒക്ടോബര്‍ 31നാണ് ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 183 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ നിര്‍മിച്ചത്.
പദ്മഭൂഷണ്‍ രാം വി. സുധര്‍ ആണ് പ്രതിമയുടെ ശില്‍പ്പി. പ്രതിമയെ അഞ്ച് ഭാഗമായാണ് വിഭജിച്ചിരിക്കുന്നത്. 2018 നവംബര്‍ 1 മുതല്‍ 2019 സെപ്റ്റംബര്‍ 12 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ടിക്കറ്റ് വില്‍പ്പനയില്‍ നേടിയത് 57 കോടി രൂപ. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയുമൊക്കെ ഉയരത്തില്‍ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്.
Post Your Comments