മാന്നാര്‍: വീടിനുള്ളിലേയ്ക്ക് തീഗോളം പോലെ ഇടിമിന്നല്‍. മിന്നലില്‍ വദ്യുതോപകരണങ്ങള് പൊട്ടിത്തെറിച്ചു. സ്വിച്ച് ബോര്‍ഡും ഫാനും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് കത്തി നശിച്ചിരിക്കുന്നത്.
പാണ്ടനാട് പഞ്ചായത്ത് വണ്ണഴി ആറാം വാര്‍ഡില്‍ അഞ്ചനാട്ടുതറയില് ഭവാനിയമ്മയുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചത്. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വൈദ്യുതി ബന്ധം നിലച്ചതിനാലാണ് മുറിക്കുള്ളിലേക്ക് തീ പടരാതിരുന്നത്. ഫാന്‍ കത്തിയതോടെ സീലിംഗ് സിമന്റുകള്‍ താഴേക്ക് അടര്‍ന്നു വീണു. മുറിയില്‍ നിന്നും പുറത്തേയ്ക്ക് കുട്ടികളുള്‍പ്പെടെയുള്ള അംഗങ്ങള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
അതേസമയം, വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം അതിശക്തമായ മിന്നലിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments