കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജോളി തന്നെയെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍. എന്നാല്‍, ഓരോ മരണങ്ങള്‍ക്കും ഓരോ കാരണമുണ്ടെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം മരിച്ച അന്നമ്മ തോമസിനെ കൊന്നത് വീടിന്റെ അധികാരം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭർതൃ പിതാവ് ടോം ജോസഫ് കുടുംബ സ്വത്ത് നല്‍കില്ല എന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഇദ്ദേഹത്തിന്റെ കൊലപാതകത്തില്‍ തീര്‍ന്നത്.
ഭര്‍ത്താവ് റോയി തോമസുമായുള്ള ബന്ധം അവസാന കാലത്ത് മോശമായിരുന്നുവെന്നും ഭക്ഷണം കഴിച്ചതിന് ശേഷം തന്നെയാണ് മരിച്ചതെന്നും എസ്പി വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തില്‍ ദഹിക്കാത്ത ചോറും പയറും ലഭിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, ഇത് മാത്രമല്ല കൊലപാതകത്തിന് മറ്റു കാരണങ്ങളുമുണ്ടെന്നും അത് പിന്നീട് വ്യക്തമാക്കാമെന്നും എസ് പി വ്യക്തമാക്കി.റോയിയുടെ മരണത്തില്‍ ഏറ്റവും സംശയം ഉന്നയിച്ചയാളാണ് അമ്മാവന്‍ എം.എം. മാത്യു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നതും ഇയാളായിരുന്നു.
എന്നാല്‍, ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.കുട്ടിയുടെ മരണവും സയനൈഡ് കഴിച്ചാണെന്ന് റൂറല്‍ എസ്പി പറഞ്ഞു. ആദ്യം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത് എന്നാണ് കരുതിയത് എന്നാല്‍, മരിച്ചതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം കുട്ടിയുടെ അമ്മ സിലിയുടെ മരണവും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണം കാണിച്ചാണ്. വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നുവെന്നും എസ്പി പറഞ്ഞു.
Post Your Comments