KeralaLatest NewsNews

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം :  2019ലെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. നിരീശ്വരൻ എന്ന നോവലിന് വി ജെ ജെയിംസിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രശസ്‌തി പത്രവും,ശിൽപവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. തീരുമാനം ഏകകണ്ഠമാണെന്നും, എം. കെ സാനു ആരോഗ്യ പ്രശ്നങ്ങളാലാണ് രാജി വെച്ചതെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു.

അവാർഡ് നൽകുന്നതിനെ ചൊല്ലി ഇത്തവണ സമിതിയിൽ നിരവധി തർക്കങ്ങളാ‍ണ് ഉടലെടുത്തത്. അവസാനഘട്ടത്തിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുള്ള കൃതിക്ക് അവാർഡു നൽകാൻ പല കേന്ദ്രങ്ങളിൽ നിന്നു സമ്മർദം വന്നെന്നും മൂല്യനിർണയത്തിൽ മൂല്യമില്ലെന്നും പറഞ്ഞ് പ്രഫ. എം.കെ. സാനു സമിതിയിൽ നിന്നു രാജിവെച്ചിരുന്നു. അവാർഡിനായി സമ്മർദം ചെലുത്തിയതായി അറിഞ്ഞ സാഹചര്യത്തിലാണ് രാജിയെന്നായിരുന്നു സാനു വിശദീകരിച്ചത്. അവാർഡിനായി ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളിൽ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും ജഡ്ജിംഗ് കമ്മിറ്റി അംഗം കെ വി മോഹൻകുമാറും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button