മുംബൈ : ഫ്ളിപ്പ്കാര്‍ട്ടില്‍ ഓഫറുകളുടെ പെരുമഴ, വന്‍കിട ബ്രാന്‍ഡുകളുടെ ടിവികള്‍ പകുതി വിലയ്ക്ക് വിറ്റഴിയ്ക്കുന്നു. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിലാണ് സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫര്‍ വന്നിരിക്കുന്നത്. ഫ്ളിപ്കാര്‍ട് ടിവി ഡെയ്സിന്റെ ഭാഗമായി നിരവധി ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23നു ആരംഭിച്ച ഓഫര്‍ വില്പന 26 വരെ തുടരും. 65 ശതമാനം വരെയാണ് വിലകിഴിവ്
Read Also : `സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്; ടൂറിസം വകുപ്പിന് കോടികൾ നഷ്ടമായതിങ്ങനെ
എംഐ, വിയു, തോംസണ്‍, മൈക്രോമാക്സ്, സാംസങ്, മാര്‍ക്യു, ബിപിഎല്‍, എല്‍ജി എന്നീ ബ്രാന്‍ഡുകളാണ് പ്രധാനമായും വന്‍ ഓഫറുകള്‍ നല്‍കുന്നത്. 32, 43, 49, 55 ഇഞ്ച് എന്നീ നാല് വിഭാഗങ്ങളിലായാണ് എം ടിവി മോഡലുകള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവോടെ വില്‍ക്കുന്നത്.
ബാങ്ക് ഓഫറിന്റെ ഭാഗമാണ് 10 ശതമാനം കിഴിവ്. ഫ്ളിപ്കാര്‍ട്ട് ടിവി വില്‍പ്പനയ്ക്കിടെ ഇ-കൊമേഴ്സ് ഭീമന് എല്ലാ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവും ഫ്ളിപ്പ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നുണ്ട്.
Post Your Comments