Latest NewsIndia

താൻ ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച പാക് യുവതിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പാക് യുവതിക്ക് നല്‍കിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തെ പിന്തുണച്ച്‌ കൊണ്ടുള്ള പ്രിയങ്കയുടെ അഭിപ്രായത്തെ ചൂണ്ടിക്കാട്ടി ഫെസ്റ്റിവലിലെ പരിപാടിക്കിടെ പ്രേക്ഷകയായ പാക് യുവതി ചോദിച്ച ചോദ്യത്തിനാണ് പ്രിയങ്ക മറുപടി നൽകിയത്. താങ്കള്‍ യുഎന്നിന്റെ സമാധാന ഗുഡ്ഡ് വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനില്‍ ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ടെന്നായിരുന്നു യുവതി പറഞ്ഞത്.

Read also: പ്രിയങ്കയുടെയും, നിക്കിന്റെയും പ്രണയസല്ലാപങ്ങൾക്ക് സാക്ഷിയായി മിയാമി ബീച്ച്

‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാനൊരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. നമ്മളിവിടെ സ്നേഹിക്കാനാണ് ഒത്തുകൂടിയതെന്നുംഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button